- dennyvattakunnel
- May 14, 2021
- Uncategorized
ലോകത്ത് ഏറ്റവും കൂടുതൽ തടിയന്മാരുള്ള രാജ്യമായി നൗറു. ചിട്ടയായ ഭക്ഷണവും, ശുദ്ധമായ മുമ്പ് മത്സ്യവും, നാളികേരവും, പഴങ്ങളും കഴിച്ചിരുന്ന ജനത പെട്ടന്ന് ഇറക്കുമതി ഭക്ഷണത്തിലേക്ക് ചേക്കേറി. ഇവരുടെ പ്രിയപ്പെട്ട ഭക്ഷണം എണ്ണയിൽ സവിശേഷമായി വറുത്ത ചിക്കനും കോളയുമായി. ഈ പുതിയ ഭക്ഷണത്തിലാകട്ടെ മധുരവും കൊഴുപ്പും ധാരാളം അടങ്ങിയിട്ടുണ്ട് താനും. ലോകത്ത് , അമിതവണ്ണം ഉള്ളവരുടെ സ്വന്തം രാജ്യം എന്ന് പറഞ്ഞു അവകാശപ്പെടാൻ ഒരു രാജ്യമുണ്ടെങ്കിൽ അതാണ് നൗറു.ചെറിയ ദ്വീപ് രാഷ്ട്രമായ നൗറു അറിയപ്പെടുന്നത് തന്നെ, തടിയന്മാരുടെ രാജ്യം എന്നാണ്. ലോക ജനസംഖ്യയിൽ ഏറ്റവും കൂടുതൽ തടിയന്മാരുള്ള രാജ്യമാണ് ഇത്. പതിനായിരത്തിൽ താഴെ മാത്രമാണ് ഇവിടുത്തെ ജനസംഖ്യ. സുന്ദരമായ ദ്വീപും പാം മരങ്ങളും മനോഹരമായ ബീച്ചുകളുമുള്ള നാട്. ദക്ഷിണ പസഫിക്കിലെ ഈ രാജ്യത്തെ പറുദീസ എന്നാണ് പല ടൂറിസ്റ്റ് മാപ്പുകളിലും വിശേഷിപ്പിക്കുന്നത്. എന്നാൽ, ഈ രാജ്യത്തിന്റെ സകല ഭംഗിയും ചോർത്തിക്കളയുന്ന രീതിയിലാണ് തടിയന്മാരുടെ വർദ്ധനവ്. ഇവിടെയുള്ള ജനങ്ങളെ ഏറ്റവും അലട്ടുന്ന ഒരു പ്രശ്നമാണ് കൊഴുപ്പ്. ഇക്കാരണത്താലാണ് ഇവിടുത്തുകാർ തടിയന്ൻമാരായി മാറുന്നത് എന്നാണ് പഠനം. ഭക്ഷണക്രമം, ജീവിതരീതി എന്നിവ തന്നെയാണ് ഇവരുടെ പ്രധാനപ്രശ്നം. ഇപ്പോൾ ഈ രാജ്യത്തെ ജനങ്ങളുടെ ബോഡി മാസ് ഇൻഡെക്സ് (ബിഎംഐ) അതായത് ശരീരത്തിന്റെ തൂക്ക പൊക്ക അനുപാതം 3435 ആണ്. ഈ ഭക്ഷണത്തിന്റ ഫലമായി ആണുങ്ങളിൽ ശതമാനവും അമിതഭാരക്കാരോ അതുമായി ബന്ധപ്പെട്ട അസുഖബാധിതരോ ആണ്. സ്ത്രീകളിൽ 93 ശതമാനവും അങ്ങനെ തന്നെ. ചിട്ടയായ ഭക്ഷണവും, ശുദ്ധമായ മുമ്പ് മത്സ്യവും, നാളികേരവും, പഴങ്ങളും കഴിച്ചിരുന്ന ജനത പെട്ടന്ന് ഇറക്കുമതി ഭക്ഷണത്തിലേക്ക് ചേക്കേറി. ഇവരുടെ പ്രിയപ്പെട്ട ഭക്ഷണം എണ്ണയിൽ സവിശേഷമായി വറുത്ത ചിക്കനും കോളയുമായി. ഈ പുതിയ ഭക്ഷണത്തിലാകട്ടെ മധുരവും കൊഴുപ്പും ധാരാളം അടങ്ങിയിട്ടുണ്ട് താനും. ഇത് ഇവരെ പലതരം രോഗത്തിന് അടിമയാക്കി ഒപ്പം പൊണ്ണത്തടിയും കിട്ടി. എന്നാൽ, തങ്ങള്‍ തടിയന്മാരല്ല , പൊക്കംകുറഞ്ഞവരായതിനാലാണ് തടികൂടുതൽ തോന്നുന്നത് എന്നതാണ് ഇവിടുത്തുകാര്‍ നിരത്തുന്ന ന്യായം!