ഹോമിയോപ്പതിയും, ജ്യോതിഷവും തട്ടിപ്പെന്ന് നൊബേല് സമ്മാന ജേതാവ് വെങ്കിട്ടരാമന്(Venkatraman Ramakrishnan). ഹോമിയോപ്പതിക്കും, ജ്യോതിഷത്തിനുമെതിരേ നൊബല്; സമ്മാന ജേതാവ് വെങ്കിട്ടരാമന്; രാമകൃഷ്ണന്;. ഹോമിയോപ്പതിയും ജ്യോതിഷവും ഒരുപോലെ മനുഷ്യനെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ജനനസമയവും ജന്മനക്ഷത്രവും നോക്കി ഒരു മനുഷ്യന്റെ ജീവിതത്തെക്കുറിച്ച് പറയാന്; കഴിയില്ല. മാത്രമല്ല ഇതിന് ശാസ്ത്രീയമായ അടിത്തറയും ഇല്ല. ജ്യോതിഷത്തിലുള്ള വിശ്വാസം സമൂഹത്തില്; ആഴത്തില്; വേരുകളുള്ളതാണ്. ഇതിനെ മാറ്റിയെടുക്കാന്; ശാസ്ത്രാവബോധത്തിനേ കഴിയൂ. അദ്ദേഹം പറഞ്ഞു. 2009-ല്; രസതന്ത്രശാഖയിലാണ് വെങ്കിട്ടരാമന്; രാമകൃഷ്ണന് നോബല്; പുരസ്‌കാരം ലഭിച്ചത്. ആളുകളെ പൂര്;ണ്ണമായും തെറ്റിദ്ധരിപ്പിക്കുന്നതും ശാസ്ത്രീയമായി തെളിയിക്കപ്പെടാത്തതുമായ വൈദ്യശാസ്ത്ര ശാഖയാണ് ഹോമിയോപ്പതി. രസതന്ത്രത്തില്; വിശ്വസിക്കുന്ന ആര്;ക്കും ഹോമിയോപ്പതിയില്; വിശ്വസിക്കാന്; കഴിയില്ല. മരുന്നെന്ന പേരില് രോഗികളുടെ തൃപ്തിക്കുവേണ്ടി കൊടുക്കുന്ന വസ്തുക്കള്; മാത്രമാണ് ഹോമിയോ ഔഷധങ്ങള്;. മതവിശ്വാസത്തിന്റെ ഭാഗമായി തുടങ്ങിയതാണ് ജ്യോതിഷം. ചിലര്; ഈ ശാസ്ത്രം പിന്തുടരുന്നതുകണ്ട് മറ്റുള്ളവര്; ഇതിന്റെ പിന്നാലെ പായുന്നു. ജ്യോതിഷം നൂറ്റാണ്ടുകള്ക്കു മുന്പ് പറഞ്ഞകാര്യങ്ങളില്; ഇപ്പോഴും തട്ടിനില്ക്കുമ്പോള്; ആധുനിക ജ്യോതിശാസ്ത്രം തമോഗര്ത്തമുള്പ്പെടെയുള്ള അതിശയകരമായ കണ്ടുപിടിത്തങ്ങളിലൂടെ മുന്നേറുന്നു.