കാനഡയിലെ ഏറ്റവും വലിയ നഗരമായ ടോറോണ്ടോ (Toronto) രാജ്യത്തെ ഒരു പ്രവിശ്യയായ ഒണ്ടാറിയോ പ്രവിശ്യയുടെ തലസ്ഥാനമാണ്‌. ഒണ്ടാറിയോയുടെ തെക്ക്ഭാഗത്ത് ഒണ്ടാറിയോ തടാകത്തിന്റെ വടക്കുപടിഞ്ഞാറൻ തീരത്തായാണ്‌ കാനഡയുടെ സാമ്പത്തികതലസ്ഥാനമായ ടൊറാന്റോ നഗരം സ്ഥിതിചെയ്യുന്നത്. കാനഡയിലെ ഏറ്റവും ജനസംഖ്യ കൂടിയ മെട്രോപൊലിറ്റൻ നഗരവുമാണ് ടോറോണ്ടോ.ഒണ്ടാറിയോ തടാകത്തിന്റെ വടക്കു പടിഞ്ഞാറ് തീരപ്രദേശത്തുസ്ഥിതിചെയ്യുന്ന ടോറോണ്ടോ കാനഡയിലെ തിരക്കേറിയ തുറമുഖങ്ങളിൽ ഒന്ന് കൂടിയാണ്. കാനഡയിലെ പ്രധാന ഉത്പാദന-സാമ്പത്തിക- വാർത്താവിനിമയ കേന്ദ്രം കൂടിയാണ് ടോറോണ്ടോ. കനേഡിയൻ നിർമ്മാണ വ്യവസായത്തിന്റെ മൂന്നിലൊന്ന് ടോറോണ്ടോയിൽ കേന്ദ്രീകരിച്ചിരിക്കുന്നു. കൂടാതെ കാനഡയിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്ചേഞ്ച് ആയ ദ് ടോറോണ്ടോ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ആസ്ഥാനവുംടോറോണ്ടോയാണ്. മുദ്രണം, പ്രസിദ്ധീകരണം, ടെലിവിഷൻ, ഫിലിം നിർമ്മാണം എന്നിവയാണ് ടോറോണ്ടോയിലെ മുഖ്യ ഉത്പാദന-സാമ്പത്തിക പ്രവർത്തനങ്ങൾ. കാനഡയിലെ ഏറ്റവും വലിയ മ്യൂസിയവും പബ്ളിക് ലൈബ്രറി ശൃംഖലയും ടോറോണ്ടോയിലാണ് പ്രവർത്തിക്കുന്നത് ചരിത്രം വെള്ളക്കാരുടെ അധിനിവേശത്തിനു മുമ്പ് ഇറോക്വായിസ് ഇൻഡ്യൻ (Iroquois Indian) വംശജരാണ് ടോറോണ്ടോമേഖലയിൽ വസിച്ചിരുന്നത്.
1615-ൽ ഫ്രഞ്ച് സാഹസികൻ എറ്റിന്നെ ബ്രൂലി (Etienne Brule) ടോറോണ്ടോയിൽ എത്തിയതോടെ ടോറോണ്ടോഫ്രഞ്ച് അധിനിവേശത്തിന്റെ വേദിയായി. 1720-ൽ ഫ്രഞ്ചുകാർ ഇവിടെ ഒരു പണ്ടകശാല തുറക്കുകയും, 1750-ൽ ടോറോണ്ടോ കോട്ട നിർമ്മിക്കുകയും ചെയ്തു. എന്നാൽ 1759-ൽ ബ്രിട്ടീഷുകാരുടെ കടന്നാക്രമണത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഫ്രഞ്ചുകാർ തന്നെ ഈ കോട്ട നശിപ്പിച്ചു. 1763-ലെ പാരീസ് ഉടമ്പടി പ്രകാരം കാനഡ ഗ്രേറ്റ് ബ്രിട്ടന്റെ ഭാഗമായി. 1793-ൽ ലഫ്റ്റനന്റ് ഗവർണർ ജോൺ ഗ്രേവ്സ് സിംകോ, ടോറോണ്ടോയെ ‘യോർക്ക്’ എന്നു പുനർനാമകരണം ചെയ്ത് അപ്പർ കാനഡയുടെ ആസ്ഥാനമാക്കി. 1812-ൽ അമേരിക്കൻ സൈന്യം യോർക്കിനെ അഗ്നിക്കിരയാക്കി. 1834-ൽ യോർക്കിനെ ടോറോണ്ടോ എന്നു പുനർനാമകരണം ചെയ്തു. 1873-ൽ ടോറോണ്ടോയുടെ പ്രഥമ മേയറായ വില്യം ലെയൺ മെക്കൻസിയുടെ നേതൃത്വത്തിൽ ബ്രിട്ടനെതിരെ കലാപം പൊട്ടിപ്പുറപ്പെട്ടു. 1841-ൽ അപ്പർ ലോവർ കാനഡാ പ്രവിശ്യകൾ ഏകീകരിക്കുകയും ടോറോണ്ടോ തലസ്ഥാനമായി നിലനിർത്തുകയും ചെയ്തു. തുടർന്ന് 1867-ലെ കോൺഫെഡറേഷനും കോളനികളുടെ വിഭജനവും ടോറോണ്ടോയെ ഒണ്ടാറിയോ പ്രവിശ്യയുടെ തലസ്ഥാനമാക്കി മാറ്റി. 17, 18 നൂറ്റാണ്ടുകളിൽ ഇന്ത്യക്കാർ ടോറോണ്ടോയെ ഒണ്ടാറിയോ-ഹഡ്സൺ തടാകങ്ങൾക്കു മധ്യേ കരമാർഗ്ഗമുള്ള ഒരു സഞ്ചാരപാതയായി ഉപയോഗിച്ചിരുന്നു.
1791-ൽ അപ്പർ കാനഡ, ബ്രിട്ടീഷ് കോളനിയുടെ ലഫ്റ്റനന്റ് ഗവർണറായി അവരോധിക്കപ്പെട്ട ജോൺ ഗ്രേവ്സ് സിംകോ (John Graves Simco) പുതിയ പ്രവിശ്യയുടെ തലസ്ഥാനം ന്യൂയോർക്കിൽ നിന്ന് ടോറോണ്ടോയിലേക്കു മാറ്റി. 1791-ൽ സിംകോ ഇവിടെ ‘യോർക്ക്’ (york) എന്ന പേരിൽ ഒരു അധിവാസിതമേഖല സ്ഥാപിച്ചു. 1834-ൽ പ്രസ്തുത പട്ടണം ടോറോണ്ടോ എന്നു പുനർനാമകരണം ചെയ്യപ്പെട്ടു. 19 ആം നൂറ്റാണ്ടിന്റെ ആരംഭത്തോടെ ടോറോണ്ടോ കാനഡയിലെ ഒരു പ്രമുഖ ഉത്പാദന- ഗതാഗത കേന്ദ്രമായി വളർന്നു തുടങ്ങി. 1954-ൽ മെട്രോപൊലിറ്റൻ ടോറോണ്ടോ മുനിസിപ്പാലിറ്റി അമേരിക്കയിലെ ആദ്യത്തെ ഗവൺമെന്റ് ഫെഡറേഷനായി. ടോറോണ്ടോയും 12 നഗരപ്രാന്ത പ്രവിശ്യകളും ചേർന്നതാണ് മെട്രോപൊലിറ്റൻ ടോറോണ്ടോ. 1800 വരെ യൂറോപ്പിയന്മാർ ഇന്നത്തെ ടൊറോന്റോയിൽ എത്തിയപ്പോഴേക്കും അവിടേ ഹൂറോൺ വംശക്കാർ ഇറോക്വിയൻ വംശജരെ പുറത്താക്കി ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞിരുന്നു.
ഇറോക്വിയോൻ വാക്കായ,വെള്ളത്തിൽ മരങ്ങളുള്ള സ്ഥലം എന്നർഥമുള്ള ട്കാറോണ്ടോ ( tkaronto) എന്ന വാക്കിൽനിന്നുമാണ്‌ ടോറോണ്ടോ എന്ന പേരുണ്ടായതെന്ന് കരുതുന്നു . ഫ്രഞ്ച് കച്ചവടക്കാർ 1750-ൽ റൂയില്ലെ കോട്ട (Fort Rouillé) നിർമ്മിച്ചു അമേരിക്കൻ സ്വാതന്ത്ര്യ സമരക്കാലത്ത് (1775–1783) ബ്രിട്ടീഷ് കുടിയേറ്റക്കാരുടെ എണ്ണത്തിൽ ആധിക്യമുണ്ടായി. 1800–1945 1812-ലെ യുദ്ധത്തിന്റെ ഭാഗമായ യോർക്ക് യുദ്ധത്തിൽ അമേരിക്കൻ സൈന്യം ഈ നഗരം പിടിച്ചടക്കുകയും പാർലമെന്റ് മന്ദിരത്തിന്‌ തീവയ്ക്കുകയും നഗരത്തിന്റെ മിക്കവാറും ഭാഗങ്ങൾ നശിപ്പിക്കുകയും ചെയ്തു. 1834 മാർച്ച് 6-ന്‌ ടൊറോന്റോ നഗരം പുനസ്ഥാപിക്കപ്പെട്ടു, 9000-ത്തോളം നഗരവാസികളിൽ അടിമത്തത്തിൽനിന്നും രക്ഷപ്പെട്ട പല കറുത്ത വംശജരുമുണ്ടായിരുന്നു(ആഫ്രിക്കൻ അമേരിക്കൻ). 19-ആം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ നഗരത്തിലെ ജനസംഖ്യ വർദ്ധിക്കുകയും കാനഡയിലേക്കുള്ള കുടിയേറ്റക്കാറുടെ പ്രധാന ലക്ഷ്യസ്ഥാനങ്ങളിലൊന്നായിത്തീരുകയും ചെയ്തു, 1845-1852 കാലത്ത് അയർലണ്ടിലുണ്ടായ ക്ഷാമത്തെത്തുടർന്ന് ഐറിഷ് കുടിയേറ്റക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനയുണ്ടായി.
1945-നു ശേഷം രണ്ടാം ലോക മഹായുദ്ധത്തിനുശേഷം യൂറോപ്പിയൻ രാജ്യങ്ങളിൽ നിന്നുമുള്ള അഭയാർഥികളുടെയും ചൈനയിൽനിന്നും ജോലിതേടി വരുന്നവരുടേയും ഇറ്റലി, പോർച്ചുഗീസ് രാജ്യങ്ങളിലിനിന്നുമുള്ള നിർമ്മാണത്തൊഴിലാളികളുടെയും വരവിനെത്തുടർന്ന് 1951-ഓടെ ഇവിടത്തെ ജനസംഖ്യ ഒരു ദശലക്ഷം കടന്നു. വംശീയാടിസ്ഥാനത്തിലുള്ള കുടിയേറ്റനിയമങ്ങൾ 1960-കളിൽ ഇല്ലായ്‌മ ചെയ്തതോടെ, ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള കുടിയേറ്റം വർദ്ധിച്ചു- 1980-കളിൽ ടോറോണ്ടോ, മോണ്ട്രിയോളിനെ പിന്തള്ളി കാനഡയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരവും കാനഡയുടെ സാമ്പത്തികതലസ്ഥാനവുമായി. ക്യൂബെക് സ്വയംഭരണ പ്രക്ഷോഭണത്തെത്തുടർന്ന് പല അന്തരാഷ്ട്ര കമ്പനികളും അവയുടെ ആസ്ഥാനം മോണ്ട്രിയോളിൽനിന്നും ടോറോണ്ടോയിലേക്കും മറ്റു പടിഞ്ഞാറൻ കനേഡിയൻ നഗരങ്ങളിലേക്കും മാറ്റി. 1827-ൽ സ്ഥാപിതമായ യൂണിവേർസിറ്റി ഒഫ് ടോറോണ്ടോ ഒണ്ടേറൊയോവിലെ ഏറ്റവും ആദ്യം സ്ഥാപിതമായ യൂണിവേർസിറ്റിയും പ്രധാന ഗവേഷണകേന്ദ്രവുമാണ്‌. ടോറോണ്ടോ ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ് 558 പബ്ലിക് സ്കൂളുകൾ നടത്തുന്നു.
451 എലമന്ററി സ്കൂളുകളും 102 ഹൈസ്കൂളുകളും ഉൾപ്പെടുന്ന ഇത് കാനഡയിലെ ഏറ്റവും വലിയ പബ്ലിക് സ്കൂൾ ബോർഡാണ്‌ കാനഡയിലെ ഏറ്റവും വലിയ പബ്ലിക് ലൈബ്രറി സിസ്റ്റമാണ്‌ 99 ബ്രാഞ്ചുകളുള്ള ടോറോണ്ടോ പബ്ലിക് ലൈബ്രറി ഗതാഗതം A TTC CLRV streetcar. ഹൈവേ 401, വടക്കേ അമേരിക്കയിലെ ഏറ്റവും തിരക്കുള്ള ഹൈവേ ടോറോണ്ടോ ട്രാൻസിറ്റ് കമ്മീഷൻ (TTC) വടക്കേ അമേരിക്കൻ വൻ‌കരയിലെ ഏറ്റവും വലിയ മൂന്നാമത്തെ പബ്ലിക് ട്രാൻസിറ്റ് സിസ്റ്റമാണ്‌(ന്യൂ യോർക്ക് ട്രാൻസിറ്റ് അതോറിറ്റി, മെക്സിക്കോ സിറ്റി മെട്രോ എന്നിവ കഴിഞ്ഞാൽ). ഒണ്ടാറിയോയിലെ ഗവൺ‌മെന്റ്, ടോറോണ്ടോയിലും സമീപപ്രദേശങ്ങളിലും ഗോ ട്രാൻസിറ്റ് എന്ന പേരിലെ റെയിൽ-ബസ് ശൃംഖലയും നടത്തുന്നു, 2009 ജനുവരിയിലെ കണക്കുകൾ പ്രകാരം ആഴ്ചയിലെ ഓരോ പ്രവൃത്തിദിവസത്തിലും ഏകദേശം 2,05,000 തീവണ്ടി/ബസ് യാത്രക്കാർ ഗോ ട്രാൻസിറ്റ് ഉപയോഗിക്കുന്നു.കാനഡയിലെ ഏറ്റവും തിരക്കുപിടിച്ച ടോറോണ്ടോ പിയേർസൺ അന്താരാഷ്ട്രവിമാനത്താവളം (IATA: YYZ) നഗരത്തിന്റെ പടിഞ്ഞാറൻ അതിർത്തിക്ക് സമീപം സ്ഥിതിചെയ്യുന് പ്രത്യേകതകൾ മോൺട്രിയൽ ബാങ്ക് ടവർ (285 മീ.), സ്കോട്ടിയ പ്ലാസ (276 മീ.), കൊമേഴ്സ് കോർട്ട് വെസ്റ്റ് (239 മീ.) എന്നിവ ടൊറന്റോയിൽ സ്ഥിതിചെയ്യുന്നു. സി. എൻ. ടവറാണ് (കനേഡിയൻ നാഷണൽ) (553 മീ.) നഗരത്തിലെ മറ്റൊരു പ്രത്യേകത.