- dennyvattakunnel
- May 15, 2021
- Uncategorized
ഡോ: ഡി.ബാബുപോൾ അറിവിൻറെ പ്രകാശഗോപുരം. ജനനം: 11 ഏപ്രിൽ 1941, മരണം:13 ഏപ്രിൽ 2019. മിക്കച്ച വാഗ്മി ,സാഹിത്യകാരൻ എന്നീ നിലകളിൽ ശോഭിച്ചു നിന്നിരുന്ന ഡോ: ഡി.ബാബുപോൾ കേരളത്തിലെ കഴിവുറ്റ ഐ.എ.എസ് ഉദ്യോഗസ്ഥൻ കൂടിയായിരുന്നു. പ്രസംഗകലയിലൂടെ കേരളിയർക്ക് പുത്തൻചിന്തകളുടെ ലോകം അദ്ദേഹം തുറന്നുകൊടുത്തു. ഒരു യാത്രയുടെ ഓർമ്മകൾ എന്ന പുസ്തകം രചിച്ചുകൊണ്ട് സാഹിത്യരംഗത്തേയ്ക്കു പ്രവേശിച്ച ഡോ: ഡി.ബാബുപോൾ നിരവധി പുസ്തകങ്ങൾ മലയാള സാഹിത്യ ലോകത്തിന് നൽകി. ഒരേസമയം തികഞ്ഞ മതവിശ്വാസിയും,മതേതരവാദിയുമായിരുന്നു അദ്ദേഹം. മലയാളത്തിലെ ആദ്യ ബൈബിള്‍ ഡിക്ഷണറിയായ വേദ ശബ്ദ രത്നാകരം ഏഴ് വര്‍ഷമെടുത്താണ് തയ്യാറാക്കിയത്. ആ ഒറ്റ പുസ്തകം മതി അദ്ദേഹത്തിന്റെ സാഹിത്യസപര്യയുടെ ആഴം മനസിലാക്കുവാൻ. കേരളസാഹിത്യഅക്കാദമിയുടെ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ആണ് ബാബുപോളിനെ തേടിയെത്തിയത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. സാഹിത്യലോകത്തെആ മഹാപ്രതിഭയ്ക്കു ആദരാജ്ഞലികൾ.