- dennyvattakunnel
- May 15, 2021
- Uncategorized
കടലില്‍ മുങ്ങാതിരിക്കാന്‍ ഞങ്ങളെ സഹായിക്കണം: സഹായഭ്യര്‍ത്ഥനയുമായി ലോകത്തെ നാലാമത്തെ ചെറിയ രാജ്യം ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമാകാതിരിക്കാന്‍ തങ്ങളെ സഹായിക്കണമെന്നഭ്യര്‍ത്ഥിച്ച് ലോകത്തെ നാലാമത്തെ ചെറിയ രാജ്യമായ തുവാലുവിന്റെ (Tuvalu) പ്രധാനമന്ത്രി.പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ തുവാനുവില് 10,000 പേരാണ് വസിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് വെറും നാല് മീറ്റര്‍ ഉയരത്തിലാണ് ഈ കൊച്ചുരാജ്യം സ്ഥിതി ചെയ്യുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം കടലിലെ ജലനിരപ്പ് ഉയരുകയാണെന്നും അത് തങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയാണെന്നും പ്രധാനമന്ത്രി പറയുന്നു. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പാണ് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്. ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം കുറച്ച് ആഗോളതാപനില 1.5 ഡിഗ്രി സെല്‍ഷ്യസിന് താഴെയാക്കാന്‍ എല്ലാവരും കൈകോര്‍ക്കണമെന്നാണ് പ്രധാനമന്ത്രി ആവശ്യപ്പെടുന്നത്. തുവാലു വെളളത്തിനടിയിലായാലും കാലാവസ്ഥാ വ്യതിയാനം അവസാനിക്കാന്‍ പോകുന്നില്ലെന്നും എല്ലാവരും കൈകോര്‍ത്ത് കൂട്ടായ പ്രവര്‍ത്തനമാണ് ഭൂമിയിലെ ജീവന് നിലനില്ക്കാന് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.