- dennyvattakunnel
- May 15, 2021
- Uncategorized
ക്വീൻസ്ടൗൺ (Queenstown), ന്യൂസീലൻഡിലെ ( New Zealand) ഏറ്റവും മനോഹരമായ ഗ്രാമം. ന്യൂസിലൻഡിന്റെ ദക്ഷിണദ്വീപിലെ ഒട്ടാഗോ പ്രവിശ്യയിലുള്ള ഒരു നഗരവും രാജ്യത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നുമാണ് ക്വീൻസ്ടൗൺ. മാവോറി ഭാഷയിൽ തഹൗന എന്നാണ് ക്വീൻസ്ടൗൺ അറിയപ്പെടുന്നത്. ക്രൈസ്റ്റ് ചർച്ചിൽ നിന്നും 500 കിലോമീറ്റർ പടിഞ്ഞാറായി മൗണ്ട് കുക്ക് കൊടുമുടിയുടെ താഴ്വരയിലാണ് ക്വീൻസ്ടൗൺ നഗരം സ്ഥിതിചെയ്യുന്നത്. ക്വീൻസ്ടൗൺ ജില്ലയുടെ ആസ്ഥാനനഗരമാണിത്.
ഇംഗ്ലീഷ് നാവികനായിരുന്ന വില്യം ഗിൽബർട്ട് റീസ് സ്ഥാപിച്ച ഈ നഗരം വാകാതിപോ തടാകത്തിന്റെ കരയിലാണ് നിലകൊള്ളുന്നത്. മഞ്ഞുമലകളും ഗ്ലേസിയറുകളും കൊടുമുടികളും ധാരാളമുള്ള ഈ ടൂറിസ്റ്റ് കേന്ദ്രത്തിൽ പ്രതിവർഷം ലക്ഷക്കണക്കിനു വിനോദസഞ്ചാരികളാണെത്തുന്നത്. 2015 ജൂണിലെ കണക്കുകൾ അനുസരിച്ച് 13,150 ആളുകൾ ക്വീൻസ്ടൗണിൽ താമസിക്കുന്നു (June 2012 estimate).
ക്രൈസ്റ്റ്ചർച്ച്, ഡുനെഡിൻ, നെൽസൺ നഗരങ്ങളുമായി റോഡ് മാർഗ്ഗം ബന്ധപ്പെട്ടിരിക്കുന്ന ക്വീൻസ്ടൗണിൽ ഒരു രാജ്യാന്തരവിമാനത്താവളവുമുണ്ട്. ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയവും നഗരത്തിൽ സ്ഥിതിചെയ്യുന്നു.