- dennyvattakunnel
- May 15, 2021
- Uncategorized
2018 – ലെ ഐക്യരാഷ്ട്രസഭയുടെ പഠനങ്ങൾ പ്രകാരം ജീവിക്കുവാൻ ഏറ്റവും നല്ല രാജ്യം ഫിൻലാൻഡ് ആണ്. കഴിഞ്ഞ വർഷം ഒന്നാം സ്ഥാനം അലങ്കരിച്ചിരുന്ന നോർവെയെ രണ്ടാം സ്ഥാനത്തേക്ക് പിൻ തള്ളിയാണ് ഫിൻലാൻഡ് ഈ ബഹുമതി സ്വന്തമാക്കിയത്. ജീവിക്കുവാൻ സൗകര്യങ്ങളും, സന്തോഷവും പ്രദാനം ചെയ്യുന്ന ആദ്യ ഒൻപത് രാജ്യങ്ങളുടെ കണക്കുകൾ ഇപ്രകാരമാണ്. നോർവെ, ഡെൻമാർക്ക്, ഐസ് ലാൻഡ് , സ്വിസർലാൻഡ്, നെതെർലാൻഡ്, കാനഡ, ന്യൂസിലാൻഡ്, സ്വീഡൻ, ആസ്ട്രേലിയ.
ഈ പട്ടികയിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന രാജ്യം ആഫ്രിക്കയിലെ ബറൂണ്ടിയാണ്. ഏറ്റവും കുറഞ്ഞ സന്തോഷം തരുന്ന സാഹചര്യങ്ങളുടെ പട്ടികയിൽ പിന്നുള്ള മറ്റു ഒൻപത് സ്ഥാനക്കാർ യഥാക്രമം സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, സൗത്ത് സുഡാൻ, ടാൻസിനിയ, യെമൻ, റുവാണ്ട, സിറിയ, ലൈബീരിയ, ഹെയ്തി, മാൾവായ് എന്നിവയാണ്.
ഏറ്റവും സന്തോഷം തരുന്ന രാജ്യങ്ങളുടെ പട്ടികയിൽ ലോകത്തെ നയിക്കുവാൻ ശ്രമിക്കുന്ന അമേരിക്കയുടെ സ്ഥാനമാകട്ടെ 18 ആണ്. ബ്രിട്ടന് പത്തൊൻപതാം സ്ഥാനവും. വൻശക്തികളിലൊന്നായ ചൈനയുടെ സ്ഥാനം 86 ആണ്. സാർക്ക് രാജ്യങ്ങളിൽപ്പെട്ട പാക്കിസ്ഥാൻറെ സ്ഥാനം 75 ഉം , നേപ്പാളിന്റേത് 181 ഉം, ഭൂട്ടാന്റെത് 97 ഉം, ശ്രീലങ്കയുടേത് 116 ഉം, ബംഗ്ലാദേശിന്റേത് 115 ഉം, മ്യാൻമാറിന്റേത് 130 ഉം ആണ്. ഇപ്പോൾ നമ്മുടെ മനസ്സിൽ ഒരു ചോദ്യം ഉയരാം. നമ്മുടെ ഇന്ത്യയുടെ സ്ഥാനം എത്രയാണ്? 133 ആണ് ഇന്ത്യയുടെ സ്ഥാനം!