- dennyvattakunnel
- May 15, 2021
- Uncategorized
സിഡ്നി ഓപ്പറ ഹൗസ്. ശില്പഭംഗി കൊണ്ട് ആയിരക്കണക്കിന് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന അതിമനോഹരമായ കെട്ടിടമാണ് ഓസ്ട്രേലിയൻ നഗരമായ സിഡ്നിയിലെ ഓപ്പറാ ഹൗസ്. സിഡ്നിയിലെ നദിക്കരയിൽ അത്യാധുനിക സംവിധാനങ്ങളോടെ ഈ ഓപ്പറാ ഹൗസ് 1973- ലാണ് നിർമ്മിച്ചത്. നഗരത്തിലെ കലാകാരന്മാർക്കും പൊതുജനങ്ങൾക്കും ഓപ്പറ(സംഗീത നാടകം) പോലുള്ള കലാസൃഷ്ടികൾ അവതരിപ്പിക്കുന്നതിനു വേദിയൊരുക്കുകയായിരുന്നു ഈ കെട്ടിടം നിർമ്മിച്ചതിന്റെ ലക്ഷ്യം. ഇതളുകൾ വിടർത്തി വിരിയാൻ തുടങ്ങുന്ന താമരപ്പൂവിന്റെ ആകൃതിയിലാണ് ഈ കെട്ടിടം. ഇതിന്റെ പണി പൂർത്തിയാക്കാൻ 16 വർഷങ്ങളെടുത്തു. ഓസ്ട്രേലിയയിലെ ഏറ്റവും ജനസംഖ്യയേറിയ നഗരമാണ് സിഡ്നി. ഇതിന്റെ മെട്രോപൊളിറ്റൻ പ്രദേശത്തിലെ ജനസംഖ്യ ഏകദേശം 42.8 കോടിയാണ്(2006). ന്യൂ സൗത്ത് വേൽസ് സംസ്ഥാനത്തിന്റെ തലസ്ഥാനംകൂടിയാണ് സിഡ്നി. ബ്രിട്ടന്റെ ഓസ്ട്രേലിയയിലെ ആദ്യ കോളനി സിഡ്നിയിലെ സിഡ്നി കോവിലാണ് സ്ഥാപിതമായത്. ബ്രിട്ടനിൽനിന്നുള്ള ഫസ്റ്റ് ഫ്ലീറ്റ് എന്ന നാവിക സംഘത്തിന്റെ തലവനായിരുന്ന ആർതർ ഫിലിപ് ആണ് 1788ൽ ആ കോളനി സ്ഥാപിച്ചത്. ഓസ്ട്രേലിയയുടെ തെക്ക് കിഴക്കൻ തീരത്താണ് സിഡ്നി സ്ഥിതിചെയ്യുന്നത്. സിഡ്നി തുറമുഖം ഉൾപ്പെടുന്ന പോർട്ട് ജാക്ക്സണിന് ചുറ്റുമായാണ് നഗരം നിർമ്മിക്കപ്പെട്ടിരിക്കുന്നത്. സിഡ്നിക്ക് “തുറമുഖ നഗരം”(the Harbour City) എന്ന വിളിപ്പേരുണ്ടാവാൻ കാരണം ഇതാണ്. ഇവിടുത്തെ സിഡ്നി ഓപ്പറ ഹൗസ്, ഹാർബർ ബ്രിഡ്ജ് എന്നിവയും കടൽപ്പുറങ്ങളും വളരെ പ്രശസ്തമാണ്. 1938 ബ്രിട്ടീഷ് എമ്പയർ ഗേംസ്, 2000 സമ്മർ ഒളിംപിക്സ്, 2003 റഗ്ബി വേൾഡ് കപ്പ് എന്നിവയുൾപ്പെടെ പല അന്താരാഷ്ട്ര കായിക, രാഷ്ട്രീയ, സാംസ്കാരിക പരിപാടികൾക്ക് സിഡ്നി വേദിയായിട്ടുണ്ട്. സിഡ്നി വിമാനത്താവളമാണ് ഇവിടുത്തെ പ്രധാന വിമാനത്താവളം.
ലോകത്തിലെ ഏറ്റവും സാംസ്കാരികവൈവിദ്ധ്യമുള്ള നഗരങ്ങളിലൊന്നാണ് സിഡ്നി. ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റക്കാരിൽ ഒരു വലിയ വിഭാഗം ഇവിടേക്കെത്തുന്നതിനാലാണിത്. മെർസർ എന്ന സംഘടന നടത്തിയ സർവേ അനുസരിച്ച് നിത്യചെലവ് ഏറ്റവും കൂടിയ നഗരങ്ങളിൽ സിഡ്നി ഓസ്ട്രേലിയയിൽ ഒന്നാം സ്ഥാനത്തും ലോകത്തിൽ 21ആം സ്ഥാനത്തുമാണ്.. 2000-ലെ ഒളിമ്പിക്സ് മൽസരങ്ങൾ സിഡ്നിയിലാണ് നടത്തപ്പെട്ടത് സിഡ്നി തുറമുഖത്തു സ്ഥിതി ചെയ്യുന്ന ഒരു കമാനാകൃതിയിലുള്ള ഉരുക്കുപാലമാണ് സിഡ്നി ഹാർബർ പാലം. പാലത്തിലൂടെ റെയിൽ , കാൽനട, സൈക്കിൾ ഗതാഗതമാർഗ്ഗങ്ങൾ നിലവിലുണ്ട്. ഇതിനു സമീപമാണ് സിഡ്നിയിലെ പ്രശസ്തമായ സിഡ്നി ഓപ്പറ ഹൌസ് സ്ഥിതി ചെയ്യുന്നത്. ഈ പാലം സിഡ്നിയുടെയും ആസ്ത്രേലിയയുടേയും തന്നെ ഒരു പ്രധാന അടയാള ചിഹ്നമാണ്. ഇവിടുത്തുകാർ ഈ പാലത്തിനെ കോതാംഗർ “The Coathanger” എന്നാണ് പറയുന്നത്. ഇതിന്റെ രൂപകൽപ്പന ആണ് ഇതിന് ഇങ്ങനെ പേര് വരാൻ കാരണം. ഈ പാലം രൂപകൽപ്പന ചെയ്തതും പണിതതും ഡോർമാൻ ലോങ് ആൻഡ് കമ്പനി ആണ്. ഇത് 1932 ലാണ് തുറക്കപ്പെട്ടത്. 1967 വരെ ഈ പാലം സിഡ്നിയിലെ ഏറ്റവും ഉയരം കൂടിയ ഘടനയായിരുന്നു. ഗിന്നസ് ബുക്ക് ഓഫ് റെകോർഡ്സ് അനുസരിച്ച് ഇത് ലോകത്തെ ഏറ്റവും വീതിയേറിയ പാലവും ഏറ്റവും വലിയ സ്റ്റീൽ ആർച്ച് പാലവുമാണ്. ഇതിന്റെ ഉയരം 134 മീറ്റർ ആണ് (429.6 ft). ഇത് മുകളിൽ നിന്ന് വെള്ളത്തിന്റെ ഉപരിതലം വരെയുള്ള അളവാണ്.