- dennyvattakunnel
- May 15, 2021
- Uncategorized
സോഷ്യൽ മീഡിയകൾ സുരക്ഷിതമാണോ? WhatsApp -ഇൽ സുരക്ഷാവീഴ്ച വന്നതായി കമ്പനി തന്നെ സമ്മതിച്ചിരിക്കുന്നു. സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്യാനും ഉപഭോക്താക്കളോട് ആവശ്യപ്പെട്ടുകഴിഞ്ഞു. WhatsApp-ൻറെ ഏറ്റവും കൂടുതൽ ഉപഭോക്താക്കൾ ഉള്ള രാജ്യങ്ങളിൽ ഒന്ന് ഇന്ത്യ ആണ്. എന്നാൽ WhatsApp നു വില ഇല്ലാത്ത രാജ്യങ്ങളും ഉണ്ട്. ഇതുമായി ബന്ധപെട്ടു അൽപ്പം ചരിത്രവും,വാട്ട്സ്ആപ്പിന്റെ വിലയില്ലാത്ത രാജ്യങ്ങളുടെ പട്ടികയും ചുവടെ ചേർക്കുന്നു.
അൽപ്പം ചരിത്രം: 19 ബില്ല്യന്‍ ഡോളറിന് വാട്ട്സ്‍ആപ്പിനെ ഫേസ്‍ബുക് വാങ്ങിയതാണ്. 5 വര്‍ഷം മുമ്പ് ഉദ്യോഗാര്‍ഥികളുടെ അപേക്ഷകളില്‍ ഫേസ്ബുക് നിലംതൊടാതെ തള്ളിയ അപേക്ഷയായിരുന്നുവാട്ട്സ്ആപ്പിന്റെ സ്ഥാപകൻ ആയി മാറിയ ബ്രയാന്‍ ആക്ടന്റേത്! ഫേസ്ബുകും ട്വിറ്ററുമൊന്നും ജോലി കൊടുക്കാത്ത ആക്റ്റണ്‍ ഒടുവില്‍ കൂട്ടുകാരുമൊത്ത് തുടങ്ങിയ വാട്ടസ്ആപ്പ് ഇന്‍സ്റ്റന്‍റേനിയസ് മെസേജിംഗ് സര്‍വ്വീസിന്റെ ചരിത്രം തിരുത്തിക്കുറിച്ചു. ഫേസ്ബുക് പണികൊടുക്കാത്ത ബ്രയാന്‍ ആക്ടന്‍ ഫേസ്ബുകിന് എട്ടിന്റെ പണികൊടുത്തതു അന്ന് കൗതുകകരമായ വാർത്ത ആയിരുന്നു. യുക്രൈന്‍ തലസ്ഥാനമായ കീവിലെ പാതിപ്പട്ടിണിയായ ബാല്യത്തില്‍ നിന്ന് കോടീശ്വരനിലേക്കുള്ള വാട്ട്സ്‍ആപ്പ് സി.ഇ.ഒ ജാന്‍കൂമിന്റെ വളര്‍ച്ചയും സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. അമേരിക്കന്‍ എയര്‍ലൈന്‍സ്, കോച്ച്, ദ ഗാപ്പ്, മാരിയട്ട്, എം.ജി.എം, നോര്‍ഡ്സ്റ്റോം മുതലായ വമ്പന്‍ കമ്പനികളുടെ മതിപ്പുവിലയേക്കാള്‍ കൂടുതലാണ് പ്രായം കൊണ്ടു ശിശുവായ വാട്ട്സ്ആപ്പ് ഏറ്റെടുക്കാന്‍ ഫേസ്ബുക് ചെലവഴിച്ചത്. 45 രാജ്യങ്ങളുടെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തേക്കാള്‍ കൂടുതലാണ് ഈ തുകയെന്നതാണ് ഏറ്റവും കൌതുകകരമായ കാര്യം. രാജ്യങ്ങളും അവയുടെ ജി.ഡി.പിയും താഴെക്കൊടുക്കുന്നു. വാട്ട്സ്ആപ്പിന്റെ വിലപോലുമില്ലാത്ത രാജ്യങ്ങള്‍:
Haiti – $13.0B
Iceland – $13.0B
Moldova – $12.6B
Guinea – $12.3B
Malta – $11.1B
The Bahamas – $11.0B
Montenegro – $7.3B
Barbados – $7.1B
Fiji – $4.3B
Maldives – $2.89B
Saint Lucia – $2.23B
Guyana – $6.2B
Seychelles – $2.41B
Cape Verde – $2.18B
Solomon Islands – $1.92B
Grenada – $1.47B
Liberia – $2.7B
Antigua and Barbuda – $1.54B
Rwanda – $14.9B
Sierra Leone – $8.4B
Mongolia – $15.2B
Timor-Leste – $10.6B
Zimbabwe – $6.91B
Swaziland – $6.1B
Saint Vincent and The Grenadines – $1.3B
Dominica – $1.0B
Vanuatu – $1.2B
Bhutan – $4.8B
Eritrea – $4.4B
The Gambia – $3.5B
Djibouti – $2.38B
Lesotho – $3.9B
Burundi – $5.5B
Suriname – $6.7B
Central African Republic – $3.8B
Benin – $15.5B
Malawi – $14.6B
South Sudan – $9.7B
Togo – $6.90B
Suriname – $6.7B
Mauritania – $7.6B
Saint Kitts & Nevis – $0.89B
Comoros – $0.87B
Tonga – $0.79B
ആഗോള വ്യവസായ ഭീമന്മാർ സാമ്പത്തികരംഗം അടക്കിവാഴുന്ന ഇക്കാലത്തു പല രാജ്യങ്ങൾക്കും പുല്ലുവിലയാണെന്ന് ഇപ്പോൾ മനസ്സിലായില്ലേ?