- dennyvattakunnel
- May 15, 2021
- Uncategorized
വർഷങ്ങൾക്കു മുൻപ് ഞാൻ ഫേസ്ബുക്കിൽ കുറിച്ച ഒരു പോസ്റ്റ് ആണിത് .ഇന്നും പ്രസക്തി നഷ്ടപെട്ടിട്ടില്ലാത്ത ഒരു വിഷയം ആയതിനാൽ അതിവിടെ പുനഃപ്രസിദ്ധീകരിക്കുന്നു .
പ്രൊഫൈല്‍ മഴവില്ലണിയിക്കും മുമ്പ് സ്വയം ചോഫെയ്സ്ബുക്കില് എല്ലാവരും പ്രൊഫൈല്‍ പിക്ചര്‍ മഴവില്നിറത്തിലാക്കുകയാണ്. ലോകവ്യാപകമായി ലൈംഗിക ന്യൂനപക്ഷ സമൂഹത്തെ പ്രതിനിധാനം ചെയ്യുന്നതിനായുള്ള പതാകയാണ് ഫെയ്സ്ബുക്കിന്റെ സെലിബ്രേറ്റ് പ്രൈഡ് ടൂളിലൂടെ എല്ലാവരും പ്രൊഫൈല്‍ പിക്ചറാക്കുന്നത്. യുഎസില്‍ ലെസ്ബിയന്‍, ഗേ, ട്രാന്‍സ്ജെന്‍ഡര്‍, ബൈസെക്ഷ്വല്‍ വിഭാഗങ്ങളിലുള്ള ആളുകള്‍ക്ക് പരസ്പരം വിവാഹം കഴിക്കാമെന്നുള്ള യുഎസ് സുപ്രീംകോടതി(SCOTUS)വിധിയുടെ അടിസ്ഥാനത്തിലാണ് ലോക വ്യാപകമായി ഈ ചരിത്രപ്രധാന വിധിയെ ആളുകള്‍ പിന്തുണയ്ക്കുന്നത്. ഇത് നല്ല കാര്യം തന്നെ, പക്ഷെ ചോദ്യം ഇന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തില്‍ ഫെയ്സ്ബുക്ക് പ്രൊഫൈല്‍ പിക്ചര്‍ മാറ്റിയ എത്ര പേര്സ്വവര്ഗാനുരാഗിയായ ഒരാളെ അംഗീകരിക്കും എന്നതാണ്. ഫെയ്സ്ബുക്ക് പ്രൊഫൈല്‍പിക്ചര്‍ മാറ്റിയവരില്‍ ചിലരെങ്കിലും അവരുടെ ഭൂതകാല സോഷ്യല്‍മീഡി ഇടപെടലിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുകയാണ്. അപഹാസ്യമായ പലതിനോടും ഉപമിക്കുന്നതിനും മറ്റൊരാളെ അപഹസിക്കുന്നതിനും ലൈംഗിക ന്യൂനപക്ഷത്തിലുള്ള ആളുകളുടെ പേരും ചിത്രവും മറ്റും ഉപയോഗിക്കുന്നവര്‍ ഇപ്പോള്‍’സോഷ്യല്‍ മീഡിയ ട്രെന്‍ഡി’നൊപ്പം നീങ്ങുമ്പോള്‍ പ്രകടമാകുന്നത് ഒരു തരം ഇരട്ടത്താപ്പാണ്. അതിനുദാഹരണമാണ് ചാന്ത്പൊട്ടെന്ന വിളിയും കശ്മലന് തത്തമ്മചുണ്ടന്‍ തുടങ്ങിയ പ്രയോഗങ്ങളും. സെലിബ്രേറ്റ് പ്രൈഡ് – ഗേ, ലെസ്ബിയന്‍ ആളുകള്‍ക്കുള്ള ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കലാണ് എന്ന് അറിയാതെ മുഖചിത്രം മാറ്റുകയും പിന്നീട് സത്യാവസ്ഥ തിരിച്ചറിഞ്ഞപ്പോള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്ത ആളുകളും ഇക്കൂട്ടത്തിലുണ്ട്. സ്വാഭാവികമായും സ്കോട്ടൂസിന്റെ വിധിയെ എല്‍ജിബിടി സമൂഹത്തിലുള്ളവരും അവരെ പിന്തുണയ്ക്കുന്ന ആളുകളും സ്വാഗതം ചെയ്യുകയും ആഘോഷിക്കുകയും ചെയ്യും. യുഎസില്‍നിന്ന് ഇന്ത്യയിലേക്കെത്തുമ്പോള്‍ സ്ഥിതി നേര്‍വിപരീതമാണ്. ആര്‍ട്ടിക്കിള്‍ 377 പ്രകാരം ഇന്ത്യയില്സ്വവര്ഗാനുരാഗം ജയില്‍ശിക്ഷ കിട്ടാവുന്ന കുറ്റമാണ്. ഇന്ത്യയുടെ സുപ്രീംകോടതി ‘തങ്ങളല്ല തീരുമാനമെടുക്കേണ്ടത് പാര്‍ലമെന്റാണ്’ എന്ന് വിധി പുറപ്പെടുവിച്ചപ്പോള്ഇന്ന് പ്രൊഫൈല്‍ പിക്ചര്മാറ്റിയവരില് എത്ര പേര് പ്രതികരിച്ചിരുന്നു ? ഗേ റൈറ്റ്സിന്റെ കാര്യത്തില്‍ ഇന്ത്യയും യുഎസും തമ്മില്വലിയ ദൂരവ്യത്യാസമുണ്ട്. ഫെയ്സ്ബുക്കിലെ പ്രൊഫൈല്‍ പിക്ചര്‍ മഴവില്നിറത്തിലാക്കിയതു കൊണ്ട് ഇന്ത്യയില്പ്രത്യേകിച്ച് മാറ്റമൊന്നും ഉണ്ടാകാനും പോകുന്നില്ല. മൂന്നാം ലിംഗത്തില്‍പ്പെട്ട ആളുകള്‍ക്ക് കൗണ്‍സിലിംഗും ഷോക്ക് ട്രീറ്റ്മെന്റുമാണ് വേണ്ടതെന്ന് വിശ്വസിക്കുന്ന രാഷ്ട്രീയ നേതൃത്വവും സ്വവര്‍ഗാനുരാഗിയായ ഒരാളെ കല്ലെറിയണമെന്നും മര്‍ദ്ദിക്കണമെന്നും അങ്ങനെയെങ്കില്‍ ‘അസുഖം’ മാറുമെന്നും വിശ്വസിക്കുന്ന സമൂഹവും നിലനില്‍ക്കുന്ന നമ്മുടെ നാട്ടില്‍ ഒരു പ്രൊഫൈല്‍ പിക്ചര്‍ മാറ്റിയത് കൊണ്ട് എന്ത് മാറ്റമുണ്ടാകും എന്ന് നമ്മള്‍ഓരോരുത്തരും ചിന്തിക്കേണ്ടതുണ്ട്. പ്രൊഫൈല്‍ പിക്ചര്മാറുന്നതിനൊപ്പം നമ്മുടെ മനസ്ഥിതിയും മാറിയിരുന്നെങ്കില്ഇത് കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടാകുമായിരുന്നു. ട്വിറ്റര്‍, ഗൂഗിള്‍, യാഹു, ടംബ്ലര്‍, വൈന്‍ തുടങ്ങിയ കമ്പനികളുടെ ട്വിറ്റര്‍ ഫെയ്സ്ബുക്ക് പ്രൊഫൈല്‍ പിക്ചറുകളില്‍ റെയിന്‍ബോ ഫില്റ്ററിട്ടു. യുഎസ് മാധ്യമങ്ങളായ 9 ഗാജ്, വെര്‍ജ്, വാട്ട്പാഡ്, ബസ്ഫീഡ്, ഹഫിംഗ്ടണ്‍പോസ്റ്റ് തുടങ്ങി നിരവധി മാധ്യമങ്ങള്‍ അവരുടെ സോഷ്യല്‍ മീഡിയ മുഖചിത്രങ്ങള്‍ മഴവില്‍ നിറത്തിലാക്കി. ഇവരൊക്കെ ഇങ്ങനെ ചെയ്യുന്നതോടൊപ്പം തങ്ങളുടെ സ്ഥാപനങ്ങളില്മൂന്നാംലിംഗക്കാര്ക്ക് അര്‍ഹമായ പ്രാതിനിധ്യവും നല്‍കുന്നുണ്ട്. ആപ്പിള്സിഇഒ ടിം കുക്ക് ഒരിക്കല്ബ്ലൂംബെര്ഗ് ബിസിനസ്വീക്കില്എഴുതിയ ലേഖനത്തില്‍ ‘ ഗേ ആയതില്‍ ഞാന്‍അഭിമാനിക്കുന്നു’ എന്ന് വെളിപ്പെടുത്തി. ടിംകുക്ക് ഇത്തരത്തിലൊരു വെളിപ്പെടുത്തല്‍ നടത്തിയത് കൊണ്ട് ആപ്പിളിലെ ജീവനക്കാര്‍ക്ക് അദ്ദേഹത്തോടുള്ള സമീപനത്തില്‍ പ്രത്യേകിച്ച് മാറ്റമൊന്നുമുണ്ടായില്ല. അതേസമയം ഈ വെളിപ്പെടുത്തല്‍ നടത്തിയത് ഇന്ത്യയിലെ ഏതെങ്കിലും സ്ഥാപന മേധാവിയായിരുന്നെങ്കില്‍, അയാള്‍ക്ക് ജോലി നഷ്ടപ്പെടുമായിരുന്നു എന്ന് മാത്രമല്ല ജയിലില്‍പോകേണ്ടി വരികയോ മര്‍ദ്ദനമേല്‍ക്കേണ്ടി വരികയോ ചെയ്യുമായിരുന്നു. ഡോ. മനോഭായി ബന്ദോപാധ്യായ് ഇന്ത്യയിലെ ആദ്യ ട്രാന്സ്ജെണ്ടര്പ്രിന്സിപ്പലായി കൊല്‍ക്കത്തയിലെ കൃഷ്ണനഗര്വനിതാ കോളജില്സേവനം ആരംഭിച്ചപ്പോള്നമ്മള് അതിനെ ആഘോഷിച്ചില്ല. മനോഭായി ബന്ദോപാധ്യായുടെ സംഭവത്തെ വിലകുറച്ച് കാണുകയും അമേരിക്കയിലെ സംഭവത്തെ പുകഴ്ത്തുകയും ചെയ്യുന്നുദിക്കേണ്ടത്സ്വവര്ഗവിവാഹത്തിന്റെ പേരില്‍ ഇന്ത്യയില്‍നിന്ന് നാടുവിട്ട് പോകേണ്ടി വന്ന നിരവധി ആളുകളുടെ വാര്‍ത്തകള്‍ ഇതിന് മുന്‍പും ഉണ്ടായിട്ടുണ്ട്. ബസ് സ്റ്റാന്‍ഡിലും തെരുവുകളിലൂടെയും അലഞ്ഞ് തിരിഞ്ഞ് നടക്കുന്നവരെ ഹിജഡകളെന്ന് വിളിച്ച് മര്‍ദ്ദിക്കുകയും പരിഹസിക്കുകയും ചെയ്യുന്നത് നിത്യജീവിതത്തിന്റെ ഭാഗമാണ്. പുരോഗമനവാദികള്എന്ന മേലങ്കി അണിഞ്ഞ് നടക്കുന്ന മലയാളികളും ഭിന്ന ലൈംഗികശേഷിയുള്ളവരെ അധിക്ഷേപിക്കുന്നതില്ഒട്ടും പിന്നിലല്ല. ഇതോടൊപ്പം തന്നെ ചര്‍ച്ച ചെയ്യേണ്ട ഒന്നാണ് എന്തുകൊണ്ട് യുഎസിന് മാത്രം ഈ പിന്തുണ എന്നത്. സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്ന ആദ്യത്തെ രാജ്യമല്ല യുഎസ്. 14 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നെതര്‍ലന്‍ഡ്സ് സ്വവര്‍ഗവിവാഹം നിയമവിധേയമാക്കിയിരുന്നു. 2003ല്ബെല്ജിയം, 2005ല്കാനഡയും സ്പെയിനും, 2006ല്സൗത്ത് ആഫ്രിക്ക, 2009ല്സ്വീഡനും നോര്‍വെയും, 2010ല്പോര്ച്ചുഗലും, ഐസ്ലാന്‍ഡും, അര്‍ജന്റീനയയും, 2012ല്‍ ഡെന്മാര്ക്ക്, 2013ല്‍ ബ്രസീല്‍, ന്യൂസിലന്‍ഡ്, ഉറുഗ്വെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ സ്വവര്‍ഗ വിവാഹത്തെ നിയമവിധേയമാക്കിയിട്ടുണ്ട്. ഈ അടുത്ത കാലത്താണ് അയര്‍ലണ്ടില്‍ ഹിതപരിശോധനയിലൂടെ സ്വവര്‍ഗവിവാഹം നിയമവിധേയമാക്കിയത്. ഭരണഘടന ഭേദഗതിയിലൂടെ സ്വവര്‍ഗവിവാഹം നിയമവിധേയമാക്കിയ ഏക രാജ്യമാണ് അയര്‍ലണ്ട്. ഏതാണ്ട് 17ാഓളം രാജ്യങ്ങള്സ്വവര്ഗവിവാഹത്തേ നെഞ്ചോട് ചേര്ത്തപ്പോള്ഇല്ലാതിരുന്ന പ്രതികരണമാണ് ഇപ്പോള്ഇന്ത്യയില് ഉണ്ടായിരിക്കുന്നത്. നേരത്തെ ചൂണ്ടിക്കാണിച്ചത് പോലെ എന്തെങ്കിലും ആഹ്വാനത്തോടെയല്ല ഇന്ത്യക്കാര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കുന്നത്. ഇന്ത്യയിലും സ്വവര്‍ഗവിവാഹം നിയവിധേയമാക്കണമെന്നോ, സ്വവര്‍ഗാനുരാഗം ഡീക്രിമിനലൈസ് (കുറ്റവിമുക്തം) ചെയ്യണമെന്നോ ആരും തന്നെ ആവശ്യപ്പെട്ട് കാണുന്നില്ല. അമേരിക്ക ഒരു മഹത്കാര്യം ചെയ്തിരിക്കുന്നു എന്ന് പെരുമ്പറകൊട്ടി മാലോകരെ അറിയിക്കുക എന്നത് മാത്രമാണ് നമ്മുടെ ദൗത്യം. അമേരിക്കന്‍ സിനിമ മാത്രം കാണുകയും അമേരിക്കന്പോപ്പ് സംഗീതങ്ങള്‍ക്ക് മാത്രം ചെവി കൊടുക്കുകയും ചെയ്യുന്ന ഒരു കൂട്ടം ആളുകള്അമേരിക്കന് സാമൂഹ്യ പ്രശ്നങ്ങളിലേക്ക് മാത്രം കണ്ണോടിക്കുന്നു എന്നതില്അത്ഭുതപ്പെടേണ്ട കാര്യമില്ല. സെലിബ്രേറ്റ് പ്രൈഡിന്റെ കാര്യത്തില്സോഷ്യല് മീഡിയയിലുണ്ടായ ഒരു ഓളത്തിനൊപ്പം ഞാനും നീങ്ങി എന്നാണ് ചിലര്സ്വകാര്യ സംഭാഷണത്തില്‍ പറയുന്നത്. പിന്നെ സോഷ്യല്‍ മീഡിയയില്ലൈക്ക് കിട്ടാന്‍സാധ്യതയുള്ള ഒരു പ്രവൃത്തിയാണിത്, അതുകൊണ്ട് വിട്ടുകളയേണ്ട കാര്യമില്ലെന്നും ഇത്തരക്കാര്‍ ചിന്തിക്കുന്നു. ഈ പറഞ്ഞു വന്നതിന്റെയൊക്കെ അര്‍ത്ഥം പ്രൊഫൈല്‍ പിക്ചര്‍ മാറ്റേണ്ട എന്നല്ല. പ്രൊഫൈല്‍ പിക്ചറില്‍ മഴവില്‍നിറം ചാലിക്കുന്നതിനൊപ്പം മൂന്നാം ലിംഗത്തില്‍പ്പെട്ട ആളുകളെ അവരായിരിക്കുന്ന അവസ്ഥയില്‍ ഉള്‍ക്കൊള്ളാനുള്ള പക്വത കൂടി പ്രാപിക്കണം. .യാഥാസ്ഥികമായ കാഴ്ചപ്പാട് നമ്മൾ വച്ചുപുലർത്തുമ്പോൾ മനസുകൊണ്ടോ ,ശരീരം കൊണ്ടോ എതിർലിംഗത്തിൽ പെട്ടുപോകുന്നവർ കുടുംബത്തിലും ,സമൂഹത്തിലും ഒറ്റപെട്ടുപോകുകയാണ് ,ഇതു അനീതിയാണ് .സ്വന്തം വ്യക്തിത്വം നിലനിർത്തിക്കൊണ്ടു ജീവിക്കുവാനുള്ള സ്വാതന്ത്ര്യം എല്ലാ വിഭാഗം ജനങ്ങൾക്കുമുണ്ട് .എല്ലാ ജനവിഭാഗത്തേയും അംഗീകരിക്കുമ്പോൾ ആണ് ഒരു സമൂഹം പരിഷ്കൃത ജനസമൂഹം ആകുന്നത്