- dennyvattakunnel
- May 15, 2021
- Uncategorized
ലോകത്തിൻറെ വിവിധഭാഗങ്ങളിൽ പഠനത്തിനും ജോലിക്കും ആയിപോയ മലയാളികളിൽ ഏറിയപങ്കും വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുകയും കടുത്ത സാമ്പത്തിക പ്രതിസന്ധികൾ നേരിടുകയും ചെയ്യുന്ന കോവിഡ്പ്രതിസന്ധിയുടെ ഈ അവസരത്തിൽ കാനഡയിൽ നിന്നും മലയാളികൾക്ക് ശുഭപ്രതീക്ഷ. കാനഡയിൽ പഠനത്തിനായി എത്തിയവർക്കും ചെയ്തുകൊണ്ടിരുന്ന ജോലി നഷ്ടപ്പെട്ടവർക്കും കോവിഡ് പ്രതിസന്ധി അതിജീവിക്കുവാനായി കനേഡിയൻ ഗവൺമെൻറ് മികച്ച സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരിക്കുന്നു.
പഠനത്തിനായി കാനഡയിൽ എത്തിയവർക്കും പഠനാന്തരം വർക്ക് പെർമിറ്റ് ലഭിച്ചശേഷം കോവിഡ് പ്രതിസന്ധി കാരണം ചെയ്തുകൊണ്ടിരിന്ന ജോലി നഷ്ടപ്പെട്ടവർക്കും കനേഡിയൻ ഗവൺമെൻറ് ഓരോ ആഴ്ചയിലും 500 ഡോളർ സാമ്പത്തിക സഹായമാണ് പ്രഖ്യാപിച്ചിരിക്കുന്നന്നത്. രേഖാമൂലം അപേക്ഷിക്കുന്നവർക്ക് നാലുമാസം വരെ ഈ ആനുകൂല്യം ലഭിക്കും.
പഠിക്കുന്നവർക്കും പഠനശേഷം ചെയ്തുകൊണ്ടിരുന്ന ജോലി നഷ്ടപ്പെട്ടവർക്കും കോവിഡ് പ്രതിസന്ധിക്കാലത്തു ഒരേപോലെ ആശ്വാസം നൽകുന്നതാണ് ഈ സഹായം. വിദേശത്തുനിന്നും കാനഡയിൽ എത്തിയ പഠിതാക്കൾക്ക് ഈ സഹായം കോവിഡ് പ്രതിസന്ധി കാലത്ത് ആശ്വാസം പകരുന്ന ഒന്നാണ്. പഠനശേഷം ചെയ്തുകൊണ്ടിരുന്ന ജോലി നഷ്ടപ്പെട്ട പലർക്കും ലഭിച്ചുകൊണ്ടിരുന്ന വേതനത്തെക്കാൾ കൂടിയ തുക സഹായമായി ലഭിക്കുവാനാണ് സാധ്യത. കോവിഡ് പ്രതിസന്ധി കാരണം ജോലി നഷ്ടപെട്ടവർക്ക് 50 ശതമാനം വീട്ടുവാടക ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്.
കാനഡയുടെ ഈ സഹായ പദ്ധതി മലയാളികൾക്ക് വളരെ ആശ്വാസവും ആത്മവിശ്വാസവും പകരുന്നതാണ്. പഠനത്തിന് തൊഴിലുമായി മലയാളികൾ ഏറെ ആശ്രയിക്കുന്ന രാജ്യങ്ങളിലൊന്നാണ് കാനഡ.സാമ്പത്തിക സുരക്ഷിതത്വവും സാമൂഹ്യ സുരക്ഷിതത്വവും ഉന്നതനിലവാരത്തിലുള്ള ചെലവുകുറഞ്ഞ വിദ്യാഭ്യാസവും മികച്ച തൊഴിൽ സാധ്യതയുമാണ് മലയാളികളെ കാനഡയിലേക്ക് ആകർഷിച്ചുകൊണ്ടിരിക്കുന്ന പ്രധാന ഘടകങ്ങൾ. ആ ചിന്താഗതി പൂർണമായും ശരിയായിരുന്നു എന്നാണ് കാനഡ പ്രഖ്യാപിച്ച കോവിഡ് പ്രതിസന്ധികാലത്തെ സാമ്പത്തിക സുരക്ഷാ പാക്കേജ് വ്യക്തമാക്കുന്നത്.
കോവിഡ് പ്രതിസന്ധികാലത്ത് യുഎസ് ഉൾപ്പെടെയുള്ള പല രാജ്യങ്ങളിലും അന്യദേശത്തുനിന്നുമെത്തിയ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ഹോസ്റ്റലുകളിലും വീടുകളിലും എയർപോർട്ടുകളിലും ഭക്ഷണം പോലും കിട്ടാതെ ഒറ്റപ്പെട്ട കിടക്കുമ്പോൾ കാനഡ മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് നൽകുന്ന പ്രതീക്ഷ ചെറുതൊന്നുമല്ല.വിദേശത്തുനിന്നും എത്തുന്നവർക്ക് മികച്ച സംരക്ഷണം നൽകുന്ന രാജ്യം എന്ന പദവി കാനഡ വളരെ മുമ്പേ സ്വായത്തമാക്കിയതാണ്. വിദേശത്തുനിന്നും എത്തുന്നവർക്ക് ഏത് പ്രതിസന്ധിയിലും ഏറ്റവും സുരക്ഷിതമായ രാജ്യം എന്ന പട്ടികയിൽ തങ്ങൾ തന്നെയാണ് ഏറ്റവും വിശ്വസ്തർ എന്ന് ഈ പകർച്ചവ്യാധി വ്യാപനം കാലത്തും കാനഡ ഒരിക്കൽക്കൂടി ലോകത്തിന്ബോധ്യപ്പെടുത്തിക്കൊടുത്തിരിക്കുന്നു. കോവിഡ് വ്യാപനം നിയന്ത്രണവിധേയമാകുന്നതോടെ വിദേശത്തുനിന്നും കൂടുതൽ ആളുകൾ പഠനത്തിനും തൊഴിലിനുമായി ഈ രാജ്യത്ത് എത്തിച്ചേരുവാനാണു സാധ്യത.
Official links:
click here: https://www.canada.ca/en/services/benefits/ei/cerb-application.html