- dennyvattakunnel
- May 15, 2021
- Uncategorized
ദീർഘനാളത്തെ പഠനത്തിനുശേഷം ഞാൻ രചിച്ച പുസ്തകമാണ് ഞങ്ങൾ അഭയാർത്ഥികൾ. കോവിഡ് വ്യാപനപ്രതിസന്ധികൾക്കിടയിലും ഈ പുസ്തകം പ്രകാശനം ചെയ്യാൻകഴിഞ്ഞതിൽ അതിയായ ചാരിതാർഥ്യം ഉണ്ട്. നാം അറിയാതെപോയ ദുരിത ജീവിത യാഥാർഥ്യങ്ങളാണ് അഭയാർഥികളുടെ ജീവിതം. അതുകൊണ്ടുതന്നെ ഈ പുസ്തകം ഏറെ പ്രസക്തമാണ്. മലയാളത്തിലെ ആദ്യത്തെ ഓൺലൈൻ പുസ്തകപ്രസാധനമായിരുന്നു ഞങ്ങൾ അഭയാര്ഥികളുടേത്. ഈ പുസ്തകത്തിന്റെ പ്രസാധനകർമ്മം നിർവഹിച്ച .എം .മുകുന്ദൻ, വിശിഷ്ടാതിഥികളായി പങ്കെടുത്ത ഡോ: എം.കെ.മുനീർ എം.എൽ.എ ,മോഹൻജി ,വി. ആർ സുധീഷ്, റോബിൻ തിരുമല, രാജേഷ് ടച്ച് റിവർ,സുഹൃത് ജനങ്ങൾ തുടങ്ങി എന്നോട് സഹകരിച്ച ഏവർക്കും നന്ദി. സുഹൃത്തുക്കളും വായനക്കാരും നൽകുന്ന പ്രോത്സാഹനങ്ങളും സ്നേഹ വിമർശനങ്ങളുമാണ് തുടർന്നും എന്റെ ചാലകശക്തി. കോവിഡ് വ്യാപനക്കാലത്തെ ഒഴിവുസമയം വിനിയോഗിച്ചുകൊണ്ട് അടുത്ത പുസ്തകത്തിന്റെ രചനയിലാണ് ഞാൻ. തുടർന്നും ഊഷ്മളമായ സ്നേഹവും പ്രോത്സാഹനവും പ്രതീക്ഷിക്കുന്നു. ഏവർക്കും ഒരിക്കൽക്കൂടി നന്ദി …
സസ്നേഹം ,
ഡെന്നി തോമസ് വട്ടക്കുന്നേൽ