- dennyvattakunnel
- May 14, 2021
- Uncategorized
അശാന്തയുടെ പൂമരം എന്ന എൻറെ ലേഖനസമാഹാരത്തിന്റെ ആദ്യപതിപ്പിന് നൽകിയ ഊഷ്മള വരവേൽപ്പിനു ഏവർക്കും നന്ദി രേഖപ്പെടുത്തുന്നു .അഭിപ്രായങ്ങൾ രേഖപ്പെടുത്തിയവര്‍ക്ക് പ്രത്യേകിച്ചും. തുടർന്നും ഏവരുടെയും .പ്രോത്സാഹനം പ്രതീക്ഷിക്കുന്നു..അശാന്തിയുടെ പൂമരത്തെ അധികരിച്ചു ബെന്നി ജോസഫ് എഴുതിയ പഠനക്കുറിപ്പ് ഈയിടെ എന്റെ ശ്രദ്ധയിൽ പെട്ടു .വായനക്കാർക്കായി അത് ചുവടെ ചേർക്കുന്നു. സ്നേഹാദരങ്ങളിടെ, ഡെന്നി തോമസ് വട്ടക്കുന്നേൽ യുദ്ധം….. ആര്‍ക്കുവേണ്ടിയാണത്…? ? ? ലോകരാജ്യങ്ങളുടെ ഭരണത്തലവന്മാര് ഒരിക്കലും ചിന്തിക്കാത്ത ഒരു കാര്യമാണിത്. കാരണം, യുദ്ധങ്ങളെല്ലാം ഓരോ ഭരണാധികാരിയുടെയും അധികാരവും അഹങ്കാരവും വിളിച്ചോതുന്നവയാണ്…. എല്ലാവരെക്കാള്‍ ശക്തന് താനാണ് എന്നു ലോകത്തിനു മുന്നില്കാ ണിക്കുന്നതിനു വേണ്ടിയുള്ള തത്രപ്പാടില്‍, യുദ്ധക്കെടുതിയില്‍ ജീവിതം ഹോമിച്ചവരുടെ, ജീവിതം തീരാദുരിതത്തിലായവരുടെ നിസ്സഹായതയും കണ്ണീരും കാണാന്ആര്ക്കാണു നേരം….. യുദ്ധം കൊണ്ടുണ്ടായ കെടുതികളെക്കുറിച്ച്, നാശനഷ്ടങ്ങളെക്കുറിച്ച് ആരോര്‍ക്കാന്‍.. ! ! ! യുദ്ധക്കൊതിയന്മാരായ രണ്ടു വമ്പന്‍ ഭരണാധികാരികള്‍, സമാധാനത്തിന്റെ ഭാഷ സംസാരിക്കുന്നത് ലോകരാഷ്ട്രങ്ങള്നോക്കിക്കണ്ടു. ജീവിതം ദുരിതങ്ങളേതുമില്ലാതെ ജീവിച്ചു തീര്‍ക്കണമെന്ന് ആഗ്രഹിക്കുന്ന മനസുകളെല്ലാം ആ സംഗമത്തെ പ്രത്യാശയോടെ നോക്കിക്കണ്ടു . ആ ലോക നേതാക്കളാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും , അന്നേരം, ഇങ്ങിവിടെ കൊച്ചിയില്‍, യുദ്ധത്തിന്റെ കഷ്ടനഷ്ടങ്ങളെക്കുറിച്ചും കെടുതിയെക്കുറിച്ചും വിളിച്ചോതുന്ന ലേഖനസമാഹാരങ്ങളടങ്ങിയ ‘അശാന്തിയുടെ പൂമരം’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടക്കുകയായിരുന്നു. ഡെന്നി തോമസ് വട്ടക്കുന്നേല്എഴുതിയ ഈ പുസ്തകം പ്രകാശനം ചെയ്തത് പ്രശസ്ത നോവലിസ്റ്റ് ശ്രീ ബെന്ന്യാമിനും അഡ്വ ജയശങ്കറും ചേര്‍ന്നാണ്. ചടങ്ങില്സംസാരിച്ച ജയശങ്കറും ബെന്ന്യാമിനും ആവര്‍ത്തിച്ചു വ്യക്തമാക്കിയത് യുദ്ധത്തിന്റെ നിരര്‍ത്ഥകതയെക്കുറിച്ചായിരുന്നു. യുദ്ധത്തില്‍ മരിച്ചവര്യുദ്ധവീരന്മാര് തന്നെ. അവരുടെ വീരചരിതങ്ങള്‍ എക്കാലവും അനുസ്മരിക്കപ്പെടണം. പക്ഷേ, എന്തിനു വേണ്ടിയായിരുന്നു അവര്‍സ്വന്തം ജീവന് വെടിഞ്ഞത്…? ? ? ആര്‍ത്തിപിടിച്ച, അഹങ്കാരോന്മാദം ബാധിച്ച ഭരണാധികാരികള്‍ക്കു വേണ്ടി മാത്രം. അല്ലാതെ സമാധാന പ്രിയരായ മനുഷ്യര്‍ക്കു വേണ്ടിയല്ല….. ബെന്നി ജോസഫ് , ജനപക്ഷം.