- dennyvattakunnel
- May 15, 2021
- Uncategorized
ബ്രിട്ടനിലെ രാജ്ഞിക്ക് (Queen Elizabeth) മാത്രം സ്വന്തമായ ചില അധികാരങ്ങളെ കുറിച്ച് കേട്ടിട്ടുണ്ടോ? പലരും ആദ്യമായിട്ടായിരിക്കും, ഇത്തരം അധികാരങ്ങളും നിലവിലുണ്ട് എന്നറിയുന്നത്. നോക്കാം, എലിസബത്ത് രാജ്ഞിക്ക് ബ്രിട്ടൻ കൽപ്പിച്ചു നൽകിയ 15 അധികാരങ്ങൾ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ഇരുന്നു കൊണ്ട് , അങ്ങ് ബ്രിട്ടനിലെ രാജ്ഞിയുടെ രാജകീയ ജീവിതത്തെകുറിച്ച് ചിന്തിക്കുന്നത് രസകരം തന്നെ. വായിൽ സ്വർണ്ണ കരണ്ടിയുമായി ജനിച്ചവരാണ് ബ്രിട്ടീഷ് രാജ വംശത്തിൽ പെട്ടവർ , അധികാരം കൈയിൽ വരിക കൂടി ചെയുന്നതോടെ ഇവരുടെ ഭാഗ്യം ഇരട്ടിച്ചു എന്ന് പ്രത്യേകം പറയണ്ടല്ലോ. ബക്കിംഗ് ഹാം പാലസ് ടിവിയിൽ കാണുമ്പോൾ ഇടക്കെങ്കിലും തോന്നിയിട്ടില്ലേ , രാജ വംശത്തിൽ ജനിച്ചിരുന്നെങ്കിൽ എന്ന്. പ്രത്യേകം എഴുതപ്പെട്ട നിയമവും, നിയമത്തിന്റെ ഇളവുകളും എല്ലാം രാജ പദവിയിൽ ഇരിക്കുന്നവർക്ക് സ്വന്തം. ബ്രിട്ടനിലെ രാജ്ഞിക്ക് മാത്രം സ്വന്തമായ ചില അധികാരങ്ങളെ കുറിച്ച് കേട്ടിട്ടുണ്ടോ? പലരും ആദ്യമായിട്ടായിരിക്കും, ഇത്തരം അധികാരങ്ങളും നിലവിലുണ്ട് എന്നറിയുന്നത്. നോക്കാം, എലിസബത്ത് രാജ്ഞിക്ക് ബ്രിട്ടൻ കൽപ്പിച്ചു നൽകിയ 15 അധികാരങ്ങൾ
1. ബ്രിട്ടനിൽ എവിടെയും ലൈസൻസ് ഇല്ലാതെ രാജ്ഞിക്ക് വാഹനം ഓടിക്കാം.
2. രാജ്ഞിക്ക് യാത്രയ്ക്ക് പാസ്പോർട്ടും ആവശ്യമില്ല.
3. രാജ്ഞിക്ക് ഒരു വർഷം രണ്ടു പിറന്നാൾ ആഘോഷിക്കാം.ഏപ്രിൽ 21 നു സ്വന്തം പിറന്നാളും , ജൂണിലെ ഒരു ശനിയാഴ്ച ആഘോഷിക്കുന്ന രാജ്ഞി സ്ഥാനത്തിന്റെ പിറന്നാൾ ആഘോഷവും.
4. സ്വകാര്യ കവിയെ കുറിച്ച് കേട്ടിട്ടുണ്ടോ? രാജ്ഞിക്ക് വേണ്ടി മാത്രം കവിത എഴുതാനും പാടാനുമായി അങ്ങനെ ഒരാൾ ഉണ്ട്.
5. സ്വന്തം ആവശ്യത്തിനു പണം എടുക്കുന്നതിനായി രാജ്ഞിക്ക് സ്വന്തമായി ഒരു കാഷ് മെഷീൻ ഉണ്ട്.
6. ബ്രിട്ടനിലെ ജലാശയങ്ങളിൽ ഉള്ള എല്ലാ അരയന്നങ്ങളും രാജ്ഞിക്ക് സ്വന്തമാണ്.
7. ബ്രിട്ടനിലെ ഡോൾഫിനുകളും രാജ്ഞിക്ക് മാത്രം അവകാശപ്പെട്ടതാണ്.
8. രാജ്ഞിയുടെ സമ്മതമില്ലാതെ, ഒരു ബില്ലുകളും നിയമങ്ങളാക്കാൻ കഴിയില്ല.
9. ബ്രിട്ടനിൽ പ്രവിശ്യകൾക്ക് പ്രഭുക്കളെ നിയമിക്കുന്നത് രാജ്ഞിയുടെ ഇഷ്ട പ്രകാരമാണ്.
10. രാജ്ഞിയും കുടുംബവും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ല.
11. ഒരിക്കലും ടാക്സ് അടക്കേണ്ട ആവശ്യമില്ല രാജ്ഞിക്ക്.
12. അടിയന്തര ഘട്ടത്തിൽ , തന്റെ വീടോ അധികാരം ഉപയോഗിച്ച് രാജ്ഞിക്ക് ഒറ്റക്ക് മന്ത്രി സഭ പിരിച്ചു വിടാൻ കഴിയും.
13. ബ്രിട്ടനിലെ രാജ്ഞി ആസ്ത്രേലിയയിലെയും കൂടി രാജ്ഞിയാണ്.
14. യാതൊരു കാരണവശാലും ആർക്കും രാജ്ഞിയെ നിയമ വിചാരണ ചെയ്യാനാകില്ല.
15. ബ്രിട്ടീഷ്, ആസ്ത്രേലിയൻ സർക്കാരുകളെ നേരിട്ട് ശാസിക്കാനുള്ള അധികാരം രാജ്ഞിക്കുണ്ട്.